APP DOWNLOAD

TRENDING

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍



പെരുമ്പാവൂര്: പെരുമ്പാവൂർ ഇടത്തിക്കാട് പെണ്‍കുട്ടിയെ  കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. ആക്രമണം തടയുന്നതിനിടെ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റു.

കുട്ടിയുടെ മൃതദേഹം പെരുമ്പാവൂരില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ പിതാവിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഇതരസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുകയാണ്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെയാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്.

പട്ടാപ്പകല്‍ നടന്ന ആക്രമണത്തിന് പിന്നിലെ പ്രകോപന കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

No comments