APP DOWNLOAD

TRENDING

വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവത്തില്‍ കൂവേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ



മയ്യിൽ: ഇന്ന് ഉച്ചയോട് കൂടി കരിങ്കല്‍കുഴിയിലെ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂവേരി ആലത്തട്ട് സ്വദേശി വിവേക് (36) പൊലീസ് പി...

മയ്യിൽ: ഇന്ന് ഉച്ചയോട് കൂടി കരിങ്കല്‍കുഴിയിലെ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂവേരി ആലത്തട്ട് സ്വദേശി വിവേക് (36) പൊലീസ് പിടിയില്‍. കൂവേരിയിലെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. പ്രതി സഞ്ചരിച്ച ഓട്ടോ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരിങ്കല്‍ക്കുഴി കെ.സി പെട്രോള്‍ പമ്പ് ഉടമ മോഹനന്റെ ഭാര്യ ശുഭ (53) നെയാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. തേങ്ങ പറിക്കാന്‍ വന്ന വിവേക് മറ്റ് രണ്ടു വീടുകളില്‍ കയറി തേങ്ങ പറിക്കാനുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. മൂന്നാമത്തെ വീട്ടില്‍ കയറി മൂന്നു തെങ്ങില്‍ തേങ്ങയുണ്ടെന്നും ഒന്നില്‍ കയറാന്‍ 30 രൂപവച്ച് തന്നാല്‍ മതിയെന്നും പറഞ്ഞു. രണ്ടു തെങ്ങില്‍ കയറി തേങ്ങയിട്ടതിനുശേഷം വെളളം ചോദിച്ചു. വെളളമെടുക്കാനായി ശുഭ അകത്തേക്കു കയറിയപ്പോള്‍ പിന്നാലെ ചെന്ന് കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ശുഭ ശക്തിയായി പ്രതിരോധിക്കുകയും കത്തിവാളുകൊണ്ട് വെട്ടുമ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. ഇതിനിടയില്‍ കത്തിവാള് ഇരുകൈയ്യും ഉപയോഗിച്ച് പിടിച്ചെടുക്കുകയും ചെയ്തു. അപ്പോഴാണ് കൈയ്യില്‍ വലിയ മുറിവു പറ്റിയത്. കത്തിവാള്‍കൊണ്ട് തലയ്ക്കും പുറത്തും മാരകമായി വെട്ടേറ്റിരുന്നു. ഇതിനുശേഷം പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവശേഷം ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗങ്ങള്‍ സംഭവ സ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിരുന്നു. പിന്നീട് പ്രതി രക്ഷപ്പെട്ട ഓട്ടോറിക്ഷയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ മയ്യില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് വിവേക് പിടിയിലാകുന്നത്. എസ്.ഐ. ടി.പി മുരളീധരന്‍, എസ്.സി.പി.ഒ സതീശന്‍, സി.പി.ഒ. ഗിരീശന്‍, ഡ്രൈവര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

No comments