APP DOWNLOAD

TRENDING

ചരിത്ര പ്രസിദ്ധമായ തിരുവട്ടൂർ മഖാം ഉറൂസിന് ഇന്ന് തുടക്കം


 തിരുവട്ടൂർ:ഒന്നാം ദിവസമായ ഇന്ന് രാവിലെ ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.സി. അബ്ദുൽ ഖാദർ പതാക ഉയർത്തി.രാത്രി 7 മണിക്ക്  ജലീൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തും.

5 ന് രാത്രി നടക്കുന്ന ഖതം ദുആ ശൈഖുനാ മാണിയൂർ ഉസ്താദിന്റെ നേതൃത്വത്തിൽ നടക്കും.

6 ന് മഗ്‌രിബ് നമസ്കാരാനന്തരം ഖലീൽ ഹുദവി അൽ മാലികി പ്രഭാഷണം നിർവ്വഹിക്കും.
 7ന് രാത്രി ഹാഫിള് സയ്യിദ് അബ്ദുൽഖാദർ ഫൈസി തങ്ങൾ പട്ടാമ്പി യുടെ നേതൃത്വത്തിൽ മജ്‌ലിസുന്നൂറും ശേഷം അഖില കേരള മാപ്പിളപ്പാട്ട് മത്സരവും നടക്കും.

ഉറൂസിന്റെ അവസാന ദിവസമായ 8 ന് രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന മൗലിദ് പാരായണത്തിന് ഖത്തീബ് അഷ്റഫ് ദാരിമി കക്കുപ്പടി നേതൃത്വം നൽകും.
ശേഷം  1 മണിക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ഉറൂസിന്റെ സമാപന വേദിയിൽ രാത്രി 7 മണിക്ക് ബഷീർ ഫൈസി ദേശമംഗലം പ്രഭാഷണം നിർവ്വഹിക്കും. ശേഷം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ അനുഗ്രഹ പ്രഭാഷണവും കൂട്ടു പ്രാർത്ഥനയും നടത്തപ്പെടുന്നതോടെ ഉറൂസ് സമാപിക്കും.

No comments