ശുക്കൂര്‍ വധ കേസ്; കേസ് നടപടി വേഗത്തിലാക്കാനുള്ള നീക്കവുമായി സിബിഐ; കേസ് അന്വേഷിച്ച പോലീസിന്റെ വീഴ്ചയുള്‍പ്പടെ സിബിഐ അന്വേഷണ വിധേയമാക്കുമെന്ന് രഹസ്യ വിവരം; കേസിന്റെ തുടര്‍വാദം സെപ്തംബര്‍ 19 ന് സുപ്രീംകോടതിയില്‍
തളിപ്പറമ്പ്: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂര്‍ വധക്കേസ് സിബിഐ വേഗത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നീക്കം ആരംഭിച്ചു. കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ പ്രതികളായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയാരാജന്‍, മുഖ്യ പ്രതി പ്രകാശന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് അന്വേഷണ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. നേരത്തെ കേസ് അന്വേഷിച്ച പോലീസിന്റെ വീഴ്ചയുള്‍പ്പെടെ സിബിഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടതായാണ് വിവരം.
കേസില്‍ സെപ്തംബര്‍ 19ന് സുപ്രീം കോടതി തുടര്‍വാദം കേള്‍ക്കും. നേരത്തെ മുസ്ലീം ലീഗ് നടത്തിയ നിയമ പോരാട്ടത്തെ തുടര്‍ന്നാണ് ഹൈക്കോടതി ശുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നത്. കേസ് നടത്തിപ്പിന് വേണ്ടി ജില്ലാ മുസ്ലീം ലീഗ് കമ്മറ്റി പ്രത്യേക കമ്മറ്റി തന്നെ രൂപീകരിച്ചിരുന്നു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ കെ.എ ലത്തീഫ് കണ്‍വീനറായ കമ്മറ്റിയുടെ ലക്ഷ്യ പൂര്‍ത്തീകരണം കൂടിയായിരുന്നു 2016 ഫിബ്രവരി ഏഴിനാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണം ശരിവെച്ച വിധി പ്രഖ്യാപനം നടത്തിയിരുന്നത്. കേസ് നടത്തിപ്പില്‍ കേരള പൊലീസില്‍ വന്‍ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് അന്വേഷണ സമയത്ത് തന്നെ രംഗത്ത് വന്നിരുന്നു. കെ.എം ഷാജി എം.എല്‍.എയുടെയും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ശുക്കൂര്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ശുക്കൂറിന്റെ ഉമ്മ ആത്തിക്ക അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി കുഞ്ഞാലിക്കുട്ടിക്കും നിവേദനം നല്‍കുകയായിരുന്നു. കേരള പൊലീസ് അന്വേഷണം നടത്തി ചാര്‍ജ് സമര്‍പ്പിച്ച കേസില്‍ സര്‍ക്കാര്‍ സ്വമേധാ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് ഉചിതമല്ലെന്ന് കണ്ടെത്തുകയായിരുന്നു . തുടര്‍ന്ന് ശുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 2013 ഡിസംബര്‍ 19 ന് കേരള സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിന് കാത്ത് നില്‍ക്കാതെ തന്നെ കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. പിന്നീട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് അഡ്വ ടി ആസഫലി ഈ വിജ്ഞാപനം ഹൈക്കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു.
വിജ്ഞാപനത്തെ ചോദ്യം ചെയ്ത് പിന്നീട് കേസിലെ പ്രതികളായ ടി.വി രാജേഷ് എം.എല്‍.എ ഹൈക്കോടതി മുമ്പാകെ പുതിയ കേസ് ഫയല്‍ ചെയ്തു. കൂടാതെ തലശ്ശേരി സെഷന്‍സ് കോടതി മുമ്പാകെ വന്ന കേരള പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ നിന്ന് പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷും മറ്റൊരു ഹര്‍ജി വേറെയും നല്‍കി. ശുക്കൂറിന്റെ ഉമ്മയെ കക്ഷിയാക്കാതെ ഫയല്‍ ചെയ്ത കേസില്‍ ആത്തിക്ക ഉമ്മ കക്ഷി ചേര്‍ന്നു. തുടര്‍ന്ന് മൂന്ന് കേസുകളും ഒന്നിച്ച് വിചാരണയ്ക്ക് വരികയായിരുന്നു. സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെയെന്ന് ഹൈക്കോടതി സിബിഐയോട് പ്രതികരണം ആരായുകയും 2014 ജൂലായ് 23 ന് കേസ് ഏറ്റെടുക്കാന്‍ മാത്രം പ്രാധാന്യമില്ലെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഹൈക്കോടതി സി.ബി.ഐയുടെ ഭരണ നിയന്ത്രണമുള്ള കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. 2015 ജനുവരി 29 ന് കേസ് ഏറ്റെടുക്കുന്നതിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പേഴ്സണല്‍ മന്ത്രാലയവും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം പുനപരിശേധിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആത്തിക്കയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി 2016 ഫിബ്രവരി ഏഴിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേസില്‍ പ്രതികളായ പിജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് ദുര്‍ബലപ്പെടുത്തിയോയെന്ന് സി.ബി.ഐ അന്വേഷണം നടത്തുകയാണ്. കേസിലെ ക്രമിനല്‍ ഗുഢാലോചനയും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. 2012 ഫബ്രവരി 20 നാണ് ശുക്കൂര്‍ കൊല്ലപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി രാജേഷ് എം.എല്‍.എയും സഞ്ചരിച്ച കാറിന് നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അക്രമണം നടത്തിയെന്നാരോപിച്ച് ശുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് വെച്ച് വിചാരണക്ക് വിധേയമാക്കി

No comments