ഹർത്താൽ ഏശിയില്ല: ജനജീവിതം സാധാരണനിലയിൽ..... വാട്‌സ്ആപ്പ് ഹർത്താലുകളും കടലാസ് സംഘടനകൾ ആഹ്വാനം ചെയ്യുന്ന ഹർത്താലുകളും കേരളം തള്ളിക്കളഞ്ഞു തുടങ്ങിയിരിക്കുന്നു
തിരുവനന്തപുരം: ഇന്ന് ചില ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ ജനജീവിതത്തെ ബാധിക്കില്ല എന്ന് ആദ്യ റിപ്പോർട്ടുകൾ.
*പതിവ് പോലെ കെഎസ്ആർടിസി;* ദീർഘദൂര ബസ് സർവീസ് ഉൾപ്പെടെ സാധാരണനിലയിൽ പ്രവർത്തിക്കുന്നു. പ്രൈവറ്റ് ബസുകളും നിരത്തിൽ ഇറങ്ങി. ചരക്ക് വണ്ടികളും മറ്റ് സ്വകാര്യ, ടാക്സി വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്.
സംസ്ഥാനത്ത് കടകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചു തുടങ്ങി. റോഡിൽ മറ്റ് തടസങ്ങളോ അക്രമസംഭവങ്ങളോ തുടക്കത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
സ്കൂളുകളിലും കോളേജുകളിലും പതിവ് പോലെ അധ്യയനം നടക്കും. സർവകലാശാലകൾ ഇന്ന് നിശ്ചയിച്ചിക്കുന്ന പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ക്ഷേത്ര ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താലിന് അയ്യപ്പ ധർമസേന, ഹനുമാൻ സേന ഭാരത് തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നത്.
*ശബരിമല വിഷയത്തിൽ മറ്റ് ഹിന്ദുസംഘടനകളുടെ നിലപാടുകൾ പക്വതയോടെയുള്ളത്:-*
ശബരിമലയുടെ പേരിൽ ഇന്ന് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് യോഗം അറിയിച്ചു. ആയിരക്കണക്കിനു വർഷംകൊണ്ട് ഉയർന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞിരുന്നു.
ഹർത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു.
ഹർത്താലിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ സർക്കാർ അന്വേഷണം നടത്തണമെന്ന് ആർഎസ്എസ് ഇന്നലെ ആവശ്യപ്പെട്ടു. ഹർത്താലുമായി ആർഎസ്എസിനു ബന്ധമില്ലെന്ന് പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി അറിയിച്ചിരുന്നു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ല. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവൽക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
*ശുഭപ്രതീക്ഷയോടെ കേരളം:* മുൻപ് വാട്‌സ്ആപ്പ് ഹർത്താൽ ആഹ്വാനം ചെയ്തവർ, പ്രചരിപ്പിച്ചവർ, അക്രമം നടത്തിയവർ ഇവർക്കെതിരെ പോലീസും സംസ്ഥാന സർക്കാരും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. അതിന്റെ ഫലവും മറ്റ് ഹിന്ദുസംഘടനകളുടെ നിലപാടുകളുമാണ് ഇന്നത്തെ ഹർത്താൽ പരാജയപ്പെടാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.
_റിപ്പോർട്ടർ: നിരഞ്ജൻ (ഹലോന്യൂസ്)

No comments