പയ്യന്നൂര്‍ എടാട്ട് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; ബൈക്ക് രണ്ടായി പിളർന്നു.
പയ്യന്നൂര്:പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. കാങ്കോലിലെ ടി.എം വിഷ്ണുപ്രസാദി(21)നാണ് പരിക്കേറ്റത്.ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തരയോടെ എടാട്ട് ദേശീയപാതയില്‍ സെന്‍ട്രല്‍ സ്‌കൂളിന് സമിപമാണ്് അപകടം.ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ച ബൈക്ക് താഴെ വീണ് രണ്ടായി പിളര്‍ന്ന നിലയിലാണ്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലനാരിഴ വ്യത്യാസത്തിലാണ് വിഷ്ണുപ്രസാദിന്റെ ജീവന്‍ തിരിച്ച് കിട്ടിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും രാത്രി കാലപട്രോളിംഗ് നടത്തുകയായിരുന്ന പോലീസുമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.



No comments