APP DOWNLOAD

TRENDING

സുന്നി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാനിധ്യമായിരുന്ന റഊഫ് മുസ്‌ലിയാരുടെ ഖബറടക്കംഇന്ന് ഉച്ചക്ക് ശേഷം തളിപ്പറമ്പ് മന്ന ഖബര്‍സ്ഥാനില്‍ ;കാര്‍ ഡിവൈഡറില്‍ തട്ടിയുണ്ടായ അപകടത്തെ തുടർന്നാണ് ഉസ്താദ് മരണപ്പെട്ടത്



ംകണ്ണൂര്: താണക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ സുന്നി നേതാവ് മരിച്ചു.തിരുവട്ടൂര്‍ സ്വദേശിയും തളിപ്പറമ്പ് ബദരിയ നഗറിൽ താമസക്കാരനുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമകണ്ണൂര്‍ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍സംസ്ഥാന വൈസ് പ്രസിഡന്റുമായ സി പി അബ്ദുറഊഫ് മുസ്‌ലിയാര്‍ (60) ആണ്മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ കണ്ണൂര്‍ കാപിറ്റല്‍ മാളിന് സമീപംഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതിതൂണിലിടിച്ചാണ് അപകടമുണ്ടായത്. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്നമകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെയാണ്അപകടമുണ്ടായത്. സാരമായ പരുക്കേറ്റ റഊഫ് മുസ്‌ലിയാരെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാറിലുണ്ടായമറ്റുളളവര്‍ക്ക് പരുക്കുകളില്ല. സുന്നി സംഘടനാ സ്ഥാപനങ്ങളുടെപ്രവര്‍ത്തനങ്ങളില്‍ നിറസാനിധ്യമായിരുന്ന റഊഫ് മുസ്‌ലിയാര്‍ തളിപ്പറമ്പ്അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റായിരുന്നു.



പാനൂര്‍ മോന്താല്‍ ജുമുഅമസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍താഴെ ചൊവ്വ ജുമുഅ മസ്ജിദ്, ചപ്പാരപ്പടവ് ജുമുഅ മസ്ജിദ്, പട്ടുവംജുമാമസ്ജിദ്, തളിപ്പറമ്പ് ബാഫഖി മദ്‌റസ, ബെംഗളൂരു മര്‍കസ് തുടങ്ങിയസ്ഥലങ്ങളില്‍ ഖത്തീബും മുദര്‍റിസുമായി സേവനം ചെയ്തിരുന്നു.    ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സുഹൈല്‍ (അല്‍മഖര്‍ ആര്‍ട്‌സ് ആന്‍ഡ്കോമേഴ്‌സ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍), മുഹമ്മദ് സുലൈം (അഡ്‌നോക്,അബുദാബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്വര്‍), നുസൈബ, ജുമാന,ശുഐബ്, ശഹബാന (അല്‍മഖര്‍ ഇ എം സ്‌കൂള്‍ വിദ്യാര്‍ഥിനി). മരുമക്കള്‍:ദുജാന മംഗര, സൈനബ ചപ്പാരപ്പടവ്, സിറാജുദ്ദീന്‍ സുഹ്‌രി (പടന്നക്കര ജുമാമസ്ജിദ് ഖത്തീബ്), മുബീന മാണിയൂര്‍. ഹബീബ് കൊട്ടില (എസ് വൈ എസ് ഏഴോംസര്‍ക്കിള്‍ ജന.സെക്രട്ടറി), സൈനുദ്ദീന്‍ തളിപ്പറമ്പ് (ഖത്വര്‍).സഹോദരങ്ങള്‍: അബ്ദുസലാം മദനി (തിരുവട്ടൂര്‍), അലി ഹസന്‍ മുസ്‌ലിയാര്‍(പാലത്തുങ്കര), അബ്ദുറഹ്മാന്‍ സഅദി (ഇരിണാവ്), അബ്ദുല്‍മജീദ് മദനി(എളംമ്പേരംപാറ മഹല്ല് ജമാഅത്ത് പ്രസിഡന്റ്, കുടക് ജില്ലാ ജംഇയ്യതുല്‍ ഉമലഉപാധ്യക്ഷന്‍), അബ്ദുശുക്കൂര്‍ സഅദി തിരുവട്ടൂര്‍ (മദ്‌റസ സ്വദര്‍മുഅല്ലിം), അബൂബക്കര്‍ സഅദി (ദുബൈ), അബ്ദുല്‍ ജബ്ബാര്‍ നിസാമി(ഖത്തീബ്,നീലേശ്വരം), മുജീബ് സൈനി(ദുബൈ), ഫാത്തിമ (തിരുവട്ടൂര്‍), സൈനബ(തിരുവട്ടൂര്‍), ഉമ്മു സലമ (വലിയോറ), റഹ്മത്ത് (കാസര്‍കോട്). ഖബറടക്കംഇന്ന് ഉച്ചക്ക് ശേഷം തളിപ്പറമ്പ് മന്ന ഖബര്‍സ്ഥാനില്‍ .

No comments