APP DOWNLOAD

TRENDING

ജനങ്ങളെ പരിഭ്രാന്തരാക്കി പയ്യന്നൂരിൽ വീണ്ടും സ്ഫോടനം






 
പയ്യന്നൂര് : ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ജനങ്ങളെ പരിഭ്രാന്തരാക്കി വീണ്ടും സ്ഫോടനം.ഇത്തവണ രാമന്തളി ചിറ്റടിക്ക് പകരം ടോപ് റോഡിനരികിലെ പരത്തിക്കാട് പ്രവര്‍ത്തനം നിലച്ച കരിങ്കല്‍ ക്വാറിക്ക് സമീപമാണ് സ്ഫോടനം നടന്നത്.ഇന്നലെ രാത്രി എട്ടരയോടെയാണ് ശക്തമായ സ്ഫോടനമുണ്ടായത്. കരിങ്കല്‍ ക്വോറിയുടെ ജനവാസമില്ലാത്ത പരിസരവും സാഹചര്യം മുതലെടുത്ത് ഇവിടം സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയിരിക്കുന്നുവെന്നാണ് സൂചന.സ്്ഫോടനം നടക്കുന്നതിന് മുമ്പായി നാല് അപരിചിതരെ ഈ പ്രദേശങ്ങളില്‍ പരിസരവാസികളില്‍ ചിലര്‍ കണ്ടിരുന്നു.കുറ്റിക്കാടുകളും ചെങ്കല്‍ പണകളും നിറഞ്ഞ ചിറ്റടി പ്രദേശത്ത് മുമ്പ് നടന്ന സ്ഫോടനങ്ങള്‍ ബോംബ് നിര്‍മ്മാണത്തിന്റേയും പരീക്ഷണങ്ങളുടേയും സൂചനകളാണ് നല്‍കിയിരുന്നത്.ഇത് ശരിവെക്കും വിധത്തിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ചിറ്റടിയില്‍ നിന്നും കക്കംപാറയില്‍ നിന്നുമായി ഉഗ്രശേക്ഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.


കണ്ണൂര് നിന്നെത്തിയ ബോംബ് സ്‌ക്വാഡ്്്് ഡോഗ് സ്‌ക്വാഡ്്്് പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്.നിരവധി സ്ഫോടനങ്ങള്‍ അരങ്ങേറിയ ചിറ്റടിയിലെ ചെങ്കല്‍ പണയില്‍ നിന്നാണ് ഒരു സ്റ്റീല്‍ ബോംബും ബോംബ് നിര്‍മ്മാണത്തിനു പയോഗിക്കുന്ന സ്റ്റീല്‍ കണ്ടെയ്നറും കണ്ടെത്തിയത്.ഇതിന് ശേഷം കക്കംമ്പാറ ജംഗ്ഷന് സമീപം ടോപ് റോഡാരംഭിക്കുന്ന വളവില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കണ്ടെത്തിയ രണ്ടാമത്തെ ബോംബ്.ആദ്യമായാണ് ശക്തിയേറിയ സിലിണ്ടര്‍ രൂപത്തിലുള്ള ബോംബ്്്് ഇവിടെ നിന്ന് കണ്ടെത്തിയത്.ഇതിനുപയോഗിച്ച സ്റ്റീല്‍ കണ്ടെയ്നറില്‍ പയ്യന്നൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ പെരുണ്ടായിരുന്നുവെങ്കിലും അന്വേഷണവും എങ്ങുമെത്തിയില്ല.അതേ സമയം കഴിഞ്ഞ ഞായറാഴ്ച രാത്രി തായിനേരി കാര സ്വദേശിയായ മുപ്പത്തഞ്ച്കാരന്‍ സ്‌ഫോടനത്തില്‍ ചെവിയുടെ കര്‍ണ്ണപുടത്തിന് പരിക്കേറ്റ നിലയില്‍ പയ്യന്നൂരിലെ ഒരാശുപത്രിയില്‍ ചികിത്സക്കെത്തിയിരുന്നു.എന്നാല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് സംശയം തോന്നിയതോടെ ചികിത്സക്ക് വിധേയരാകാതെ ആശുപത്രിയില്‍നിന്നും ഇയാള്‍ മുങ്ങിയ സംഭവവുമുണ്ടായിരുന്നു.

No comments