APP DOWNLOAD

TRENDING

അഭിമന്യൂ വധക്കേസില്‍ രണ്ട്‌ പേര്‍ കൂടി പിടിയില്‍


എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഇവര്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്‌ അറിവുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ പിടിച്ചെടുത്തു.ഷാജഹാന്‍ അക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്നയാളുമാണ്. ഇതോടെ കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വൈകാതെ ഒരാളുടെ കൂടെ അറസ്റ്റ് ഉണ്ടാകും എന്നാണ് അറിയുന്നത്.അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പതിനാല് ദിവസം പിന്നിടുകയാണ്. സംഭവത്തിലെ പ്രധാന പ്രതികളെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അഭിമന്യുവിന്റെ അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ രാജ്യം വിട്ടോ എന്ന് സംശയമുണ്ട്.കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

No comments