APP DOWNLOAD

TRENDING

മരം മുറിക്കുന്നതിനിടെ മെഷിനില്‍ നിന്നും വൈദ്യുതാഘേതമേറ്റ് യുവാവ് മരിച്ചു


പയ്യന്നൂര്: മരം മുറിക്കുന്നതിനിടെ  മെഷിനില്‍ നിന്ന് വൈദ്യുതാഘേതമേറ്റ് യുവാവ് മരിച്ചു. പയ്യന്നൂര്‍  മഹാദേവ ഗ്രാമം പടോളി റോഡില്‍ താമസിക്കുന്ന പിവി രാഗോഷ് (35) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. കണ്ടോത്ത് സ്‌കൂളിന് സമീപമുളള ഫര്‍ണിച്ചര്‍ ഷോപ്പില്‍ നിന്നാണ് അപകടം.

ഷോക്കേറ്റേ രാഗേഷിനെ ഉടന്‍ പയ്യന്നൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്, മാതാവ് ജാനകി. സഹോദരന്‍ രാജീവന്‍, രാജി. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ഡത്തിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി

No comments