തളിപ്പറമ്പ്- കണ്ണൂർ ദേശീയപാതയിൽ ഗ്യാസ് ലോറി മറിഞ്ഞു
ദേശിയപാത 66 ൽ മാങ്ങാട് റെജിസ്ട്രാ ഫീസിന് സമീപം ഇറക്കത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് ഗ്യാസ് ടാങ്കർ മറിഞ്ഞു.ഇന്ന് രാവിലെ 6.30 ഓടെ ആയിരുന്നു അപകടം. കണ്ണൂരിൽ നിന്നും ഗ്യാസ് നിറക്കാനായി മംഗലാപുരത്തെക്ക് പോകുകയായിരുന്നKA01 AH 1995 നമ്പർ ലോറി ദേശീയ പാതക്കരികിലെ പറമ്പിലെക്കാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെതളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്തെ വളവുകളും ഇറക്കവും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. വിവരമറിഞ്ഞ്കണ്ണപുരം എസ്.ഐ.മഹേഷ് ആർ.നായർ സ്ഥലത്ത് എത്തി .വർഷങ്ങൾക്ക് മുമ്പ് ഇതിനടുത്തായി കല്യാശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിന് മുൻവശത്ത് ടാങ്കർ ലോറി മറിഞ്ഞ് തീപ്പിടിച്ചിരുന്നു.സ്ഥിരം അപകടമേഖലയായ ഈ ഭാഗങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അധികൃതരുടെ ഭാഗത്ത് നിന്നുള്ള കടുത്ത അനാസ്ഥയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
No comments