APP DOWNLOAD

TRENDING

ചെർക്കളം അബ്ദുല്ലയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം; മുസ്ലിം ലീഗ് പരാതി നൽകി


മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല സാഹിബിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ അപവാദ പ്രചരണം. ഇതിനെതിരെ മുസ്ലിം ലീഗ് പരാതി നൽകി. ചെർക്കളം അബ്ദുല്ലയുടെ നിര്യാണം മൂലം വേദന അനുഭവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനെയും, മുസ്ലിം ലീഗ് പാർട്ടിയേയും ജനമധ്യത്തിൽ താറടിച്ച് കാണിക്കുന്നതിനും പ്രവർത്തകർക്കിടയിലും പൊതു സമൂഹത്തിലും ആശയ കുഴപ്പം സൃഷ്ടിക്കുന്നതിനുമായി ബോധപൂർവ്വമാണ് ഇത്തരം പ്രവർത്തനം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.

ഇക്കാര്യത്തിൽ ചെർക്കളം അബ്ദുല്ലയുടെ കുടുംബത്തിനും പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടായ മാനസിക വിഷമങ്ങളും വേദനയും കണക്കിലെടുത്ത് ഇതു സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്താൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു

No comments