APP DOWNLOAD

TRENDING

ഈ മാസം 10 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂര്‍: കസ്‌ററമറി ബോണസ്
അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 10 മുതല്‍ പണിമുടക്ക് നടത്താന്‍ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമര സമിതി തീരുമാനിച്ചു. ബസ് ഉടമകളുമായും തൊഴിലാളി സംഘടനകളുമായും ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിന് തൊഴിലാളികള്‍ തീരുമാനിച്ചത്. 7ന് വീണ്ടും ചര്‍ച്ച നടക്കും. ബോണസ്പരിധി അംഗീകരിക്കാന്‍ ഉടമകള്‍ തയ്യാറാകാത്തതാണ് ചര്‍ച്ച അലസാന്‍ കാരണം. നിലവില്‍ ബസ് വ്യവസായം നഷ്ടത്തിലാണെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത് പോലെ ബോണസ് അനുവദിക്കാനാവില്ലെന്നും ഉടമകള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളപരിധിയില്‍ ബോണസ് അനുവദിക്കണമെന്നാണ് തങ്ങള്‍ പറയുന്നതെന്ന് തൊഴിലാളി സംഘടനകളും വ്യക്തമാക്കി....

No comments