APP DOWNLOAD

TRENDING

പയ്യന്നൂരിൽ സിപിഎം, ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു ;ബിജെപി ഓഫിസിനു ബോംബേറ്

പയ്യന്നൂർ: മാഹിയിലും ന്യൂ മാഹിയിലും സിപിഎം, ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂർ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘർഷ സാഹചര്യം തെല്ലൊന്ന് അടങ്ങുന്നതിന് പിന്നാലെ വീണ്ടും കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം. പയ്യന്നൂരിലാണ് ബിജെപി-സിപിഎം സംഘർഷം ഉടലെടുത്തിരിക്കുന്നത്. ബിജെപിയിൽ നിന്ന് മാറി സിപിഎമ്മിലേക്ക് ചില പ്രവർത്തകർ എത്തിയിരുന്നു. ഇതിനെച്ചൊല്ലി കുറച്ചുനാളായി സംഘർഷാവസ്ഥയുണ്ടെന്നാണ് സൂചന.
ഇന്നുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകനാണ് ആദ്യം വെട്ടേറ്റത്. ബിജെപിയിൽ നിന്ന് അടുത്തകാലത്ത് സിപിഎമ്മിലേക്ക് വന്ന പ്രവർത്തകനായ ഷിനുവിനെ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. തൊട്ടുപിന്നാലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടാവുകയും ഒരു ബിജെപി പ്രവർത്തകന് വെട്ടേൽക്കുകയും ചെയ്തു. സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

No comments