വടകരയില്‍ വാഹനാപകടം;മൂന്ന് കണ്ണൂർ സ്വദേശിക്കൾ മരിച്ചു
ദേശീയപാതയിൽ കൈനാട്ടിയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ചുപേർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയിൽ കാർ പൂർണമായും തകർന്നു. കണ്ടെയ്നർ ലോറിയിൽ നിന്നും ഡീസൽ റോഡിൽ ഒഴുകിയ നിലയിലാണ്. പരിക്കേറ്റ രണ്ടു പേരുടേയും നില ഗുരുതരമാണ്. ഇതിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവർ മാഹി കുന്നോൽ സ്വദേശികളാണ് എന്നറിയുന്നു



No comments