റബീഹ് കോൺഫറൻസ് സമാപിച്ചു.
തളിപറമ്പ: SKSSF കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ലയിലെ ഏറ്റവും വലിയ മൗലീദ് പാരായണ സദസ്സ്
റബീഹ് കോൺഫറൻസ് കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ നടന്നു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഉമ്മർകോയ തങ്ങൾ അൽ മശ്ഹൂർ പ്രാർത്ഥന നടത്തി.
ഇബ്രാഹിം ഖലീൽ ഹുദവി കാസറഗോഡ് റബീഹ് പ്രഭാഷണം നടത്തി. ശൈഖുനാ മാണിയൂർ ഉസ്താദ് സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ശൈഖുനാ P. K. P ഉസ്താദ് ,പി .പി .ഉമ്മർ മുസ്ല്യാർ, സത്താർ പന്തല്ലൂർ, വി.കെ. അബുൽ ഖാദർ മൗലവി, അബ്ദുൽ കരീം ചേലേരി, വി.പി. വമ്പൻ,ബഷീർ ഫൈസി മാണിയൂർ, ബഷീർ അസ്അദി നമ്പ്രം വിദേശ പ്രതിനിധികൾ, ഉലമാക്കൾ,ഉമറാക്കൾ, മുഅല്ലിംകൾ, മുതഅല്ലിംകൾ, പൊതുജനങ്ങൾ സംബന്ധിച്ചു.. വിശാല പാർക്കിംഗ് സൗകര്യവും, നിസ്കാര സൗകര്യവും, ഫാമിലി സൗകര്യവും ഏർപ്പെടുത്തിയിരുന്നു
No comments