APP DOWNLOAD

TRENDING

പത്രപ്രവർത്തകനെന്ന വ്യാജേന തട്ടിപ്പ്; കണ്ണൂർ സ്വദേശിക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിലും കേസ്



തളിപ്പറമ്പ്: പത്രപ്രവർത്തകനെന്ന വ്യാജേന തട്ടിപ്പ് നടത്തി പെരുമ്പാവൂരിൽ അറസ്റ്റിലായ പുതിയ തെരു കവിതാലയത്തിലെ ജിഗീഷിനെതിരെ (34) രണ്ട് തട്ടിപ്പ് കേസുകൾ കൂടി. സെൻട്രൽ വേയർഹൗസിങ്ങ്  കോർപറേഷനിൽ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നൽകി പാപ്പിനിശേരി ആരോളി സ്വദേശിയായ ഗണേശനോട് 45,000 രൂപ വാങ്ങി വഞ്ചിച്ചതിനാണ് കേസ്.



പരാതിക്കാരൻ ജിഗീഷ് താമസിച്ചു വരുന്ന എറണാകുളം ജില്ലയിലെ കോടനാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.     പാപ്പിനിശേരിയിലെ ഡേവിഡ് ജോണിന്റെ മകൻ ഫെബിന് പോലീസ് റിക്രൂട്ട്മെന്റിൽ സപ്ലിമെന്ററി ലിസ്റ്റിൽ വന്ന പേര് മെയിൻ ലിസ്റ്റിലേക്ക് മാറ്റിത്തരാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി വഞ്ചിച്ചതാണ് മറ്റൊരു കേസ്.കഴിഞ്ഞ ഒക്ടോബർ 19 ന് പെരുമ്പാവൂരിൽ പത്രപ്രവർത്തകനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ജിഗീഷ് ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.

No comments