APP DOWNLOAD

TRENDING

കാഞ്ഞിരങ്ങാട് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗിയായ സ്ത്രീ മരിച്ചു



തളിപ്പറമ്പ്: അത്യാസന്ന നിലയിലുള്ള വയോധികയുമായി പരിയാരം മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയുമായി കുട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗിയായ സ്ത്രീ മരിച്ചു.

ആലക്കോട് ചന്ദ്ര വിലാസം ഹൗസിൽ കാർത്യായനി (90) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 1.45 ന് തളിപ്പറമ്പ് ആലക്കോട് റോഡിൽ കാഞ്ഞിരങ്ങാട് കള്ള് ഷാപ്പിന് സമീപത്തായിരുന്നു അപകടം.

ആലക്കോട് പി.ആർ.രാമവർമ്മ രാജ സഹകരണ ആശുപത്രിയിൽ നിന്നും രോഗിയുമായി വരുന്ന കെ എൽ 58 കെ 1787 ആംബുലൻസ് റോഡരികിൽ നിർത്തിയിട്ട കെ എൽ 59 സി 4290 ഓട്ടോറിക്ഷയിൽ ഇടിച്ച് നിയന്ത്രണം വിട്ട് തൊട്ടടുത്ത പറമ്പിന്റെ മതിലിടിച്ച് തകർത്ത ശേഷം റോഡരികിലെ താഴ്ച്ചയിലേക്കിറങ്ങി നിൽക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഉടൻ അഗ്നിശമന സേനയെ വിളിച്ചു വരുത്തി അവരുടെ ആംബുലൻസലാണ് രോഗിയേയും കൂടെയുണ്ടായിരുന്ന ഇവരു ടെ മക്കളായ ഉഷ, ഷീല എന്നിവരേയും പരിയാരം മെഡിക്കൽ കോളജിലെത്തിച്ചത്. അപ്പോഴേക്കും അവശനിലയിലായ കാർത്യായനി മരിച്ചിരുന്നു.

No comments