തിങ്കളാഴ്ച്ചത്തെ ഹർത്തലാലിൽ കടകൾ തുറക്കും സ്വകാര്യബസുകൾ ഓടും
ദലിത് ഐക്യവേദി തിങ്കളാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായ ഏകോപനസമിതിയും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും അറിയിച്ചു. പട്ടികവിഭാഗ പീഡന നിരോധന നിയമം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചും, വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ കലാപത്തിൽ പതിനൊന്ന് പേർ മരിച്ചതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സിഎസ്ഡിഎസ്, ഡിഎച്ച്ആർഎം എന്നിവരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സിഎസ്ഡിഎസ്, ഡിഎച്ച്ആർഎം എന്നിവരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

No comments