കണ്ണൂരിൽനിന്ന് ജിദ്ദയിലേക് വിമാന സർവ്വീസ് ആവശ്യപ്പെട്ട് കെഎംസിസി നിവേദനം നൽകി
കണ്ണൂർ . അടുത്ത മാസം വിമാന സർവീസ് ആരംഭിക്കുന്ന കണ്ണൂർ ഇന്റർനാഷണൽ വിമാന താവളത്തിൽനിന്നും ജിദ്ദയിലേക്കും ഒന്നാം ഘട്ടത്തിൽ തന്നെ സർവ്വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട്. ജിദ്ദ കണ്ണൂർ ജില്ല കെഎംസിസി നേതാക്കൾ സ്ഥലം എം എൽ എ യും കണ്ണൂർ എയർപോർട്ട് ഡയരക്ടർ ബോർഡ് അംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ. ഇ പി ജയരാജന് നിവേദനം നൽകി.
മുസ്ലിംതീർത്ഥാടക കേന്ദ്രമായ പരിശുദ്ധ മക്കയിലേക്കും മദീനയിലേക്കുംപ്രതിമാസം പതിനയ്യായിരത്തിൽ പരം തീർത്ഥാടകർ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നിന്ന് ഇപ്പോൾ കൊച്ചി കോഴിക്കോട് വഴി യാത്ര ചെയ്യുന്നുണ്ട്
ജിദ്ദ. മക്ക. യാമ്പു. തായിഫ്. റാബക്. കുൻഫുദ. തുടങ്ങിയമേഖലയിൽ ജോലിചെയ്യുന്ന നാലു ലക്ഷത്തോളംവരുന്ന പ്രവാസികൾക് ഈറൂട്ടിൽ വിമാന സർവ്വീസ്ആരംഭിച്ചാൽ ,ഏറെ ഉപകാരപ്രദമാകും.
ഈ ആവശ്യം ഉന്നയിച്ചു വിശദമായപഠന റിപ്പോർട്ട് സഹിതമാണ് കെഎംസിസി നേതാക്കൾ മന്ത്രിയെ കണ്ടു നിവേദനം നൽകിയത്.
കണ്ണൂർ ജില്ല കെഎംസിസി പ്രസിഡന്റ്. ഉമർ അരിപ്പാമ്പ്ര. രക്ഷധികാരികളായ. കുപ്പം അബ്ദുല്ല. അബ്ദുല്ല മങ്കടവ്. ജില്ല സെക്രട്ടറി. നൗഷാദ് ചപ്പാരപ്പടവ്. യാമ്പു കെഎംസിസി മുൻ നേതാവ് അബ്ദുൽ കരീം.ബി. മാങ്കടവ്. അബ്ദുല്ല കണ്ണാടിപറമ്പ
ഇസ്മായിൽഹാജി.മാങ്കടവ്. തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.



No comments