APP DOWNLOAD

TRENDING

തളിപ്പറമ്പിലെ പ്രവാസി ക്ഷേമനിധി തട്ടിപ്പ്: രണ്ടാം പ്രതി കീഴടങ്ങി



തളിപ്പറമ്പ്: തളിപറമ്പിലെ കോടികളുടെ പ്രവാസി ക്ഷേമനിധി തട്ടിപ്പു കേസിലെ രണ്ടാം പ്രതി പട്ടുവം മുറിയാത്തോട് സ്വദേശിനി കൂലോത്ത് വളപ്പിൽ കവിത (34) ആണ് ഇന്ന് വൈകുന്നേരം നാല് മണിയോടെ തളിപ്പറമ്പഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രെറ്റ് കോടതിയിൽ കീഴടങ്ങിയത്.ഇന്നലെ ഇവർ നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഈകേസിലെ മുഖ്യപ്രതി പറശ്ശിനിക്കടവിലെ നടക്കൽ കൃഷ്ണൻ (54) കഴിഞ്ഞ മാസം 16 തളിപ്പറമ്പ കോടതിയിൽ കീഴടങ്ങിയിരുന്നു.



തളിപ്പറമ്പ് കോടതി റോഡിലെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി.പി.എം പോഷക സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ പ്രവാസി ക്ഷേമനിധി സർവ്വീസ് സെൻററിൽ പണം അടച്ച മുന്നുറോളം പേരുടെ കോടിയോളം രൂപയാണ് കൃഷ്ണനും, കവിതയും ചേർന്ന് തട്ടിയത്.സി.പി.എം പറശ്ശിനിക്കടവ് ബ്രാഞ്ച് സിക്രട്ടറിയായിരുന്ന കൃഷ്ണനെ തട്ടിപ്പുവാർത്തകൾ പുറത്ത് വന്നതോടെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.മാസങ്ങൾക്ക് മുമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ നാട്ടിൽ നിന്നും മുങ്ങിയ കവിതയുടെകാർ ആഴ്ച്ചകൾക്ക് മുമ്പ് കോഴിക്കോട് മുക്കം ഐ.ഐ.ടിക്ക് സമീപത്ത് വെച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കവിതയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് തിങ്കളാഴ്ച്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് എസ്.ഐ.കെ.ദിനേശൻ പറഞ്ഞു.മുഖ്യ പ്രതി കൃഷ്ണനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയിരുന്നു.

No comments