തളിപ്പറമ്പ ഇസ്ലാമിക് സെന്റര്‍ വാര്‍ഷിക പ്രഭാഷണം ഇന്ന് ആരംഭിക്കും
തളിപ്പറമ്പ: തളിപ്പറമ്പ ഇസ് ലാമിക് സെന്റർ പഞ്ചദിന
വാർഷിക റബീഹ് പ്രഭാഷണത്തിന് ഇന്ന് തുടക്കമാകും. തളിപ്പറമ്പ സയ്യദ് നഗറിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ ഒരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ പ്രഗത്ഭ പണ്ഡിതൻമാർ പ്രഭാഷണം നിർവഹിക്കും. മഗ് രിബ് നിസ്കാര ശേഷമാണ് പരിപാടി ആരംഭിക്കുക.

അശ്റഫ് റഹ് മാനി ചൗക്കി, ജലീൽ റഹ് മാനി വാണിയന്നൂർ, ആബിദ് ഹുദവി തച്ചണ്ണ, സിദ്ദിഖ് വാഫി ആലിന്തറ, എന്നിവർ യഥാകൃമം ഒരോ ദിവസും പ്രഭാഷണം നടത്തും. സമാപന ദിനത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന മൗലിദ് സദസ് നടക്കും. പ്രാർത്ഥനക്ക് ശൈഖുനാ മാണിയൂർ ഉസ്താദ് നേതൃത്വം നൽകും.
No comments