APP DOWNLOAD

TRENDING

മുഖ്യമന്ത്രിയെ കൊല്ലുമെന്നും പി ജയരാജന്റെ രണ്ടാമത്തെ കൈ വെട്ടുമെന്നും ഭീഷണി; യുവാവ് പോലീസ് പിടിയില്‍


കണ്ണൂര്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണിലേക്ക് വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ കൈവെട്ടുമെന്നും ഭീഷണി മുഴക്കിയിരുന്നു. ചെറുതാഴം മണ്ടൂര്‍ കൊവ്വല്‍ക്കളരിയിലെ പരത്തിഹൗസില്‍ പി. വിജേഷി(35)നെയാണ് എസ്.ഐ ശ്രീജിത് കോടേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം സി.പി.എം ഓഫീസിലെ മൂന്ന് ഫോണുകളിലേക്കും മാറിമാറി വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും പി.ജയരാജന്റെ മറ്റേ കയ്യും വെട്ടിയെടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഓഫീസ് സെക്രട്ടറി ശ്രീനിവാസന്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
കോഴിക്കോട് കൊളത്തൂപ്പുഴ ആശ്രമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിജേഷിനെ ആശ്രമത്തില്‍ വച്ചാണ് ഇന്നലെ പോലീസ് പിടികൂടിയത്. ഇതേരീതിയില്‍ നേരത്തെയും ഭീഷണി മുഴക്കിയ കേസില്‍ നാലുമാസം മുമ്പ് അറസ്റ്റിലായി റിമാന്‍ഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഭീഷണി മുഴക്കി. പയ്യന്നൂരില്‍ രണ്ടുകേസുകളില്‍ ഇയാള്‍ക്കെതിരെ വാറണ്ടുണ്ട്. സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനെ ചീത്തവിളിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലും കേസുണ്ട്. വധഭീഷണി മുഴക്കിയതിനും അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് ഭീഷണി മുഴക്കിയതിനുമാണ് കേസെടുത്തത്. വിജേഷ് അന്ധമായ സി.പി.എം വിരോധിയാണ്. പാര്‍ട്ടി ഓഫീസിലും മറ്റുമായി മാറിമാറി താമസിക്കുകയാണ് പതിവ്. പോലീസുകാരായ റയിസ്, സജേഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

No comments