APP DOWNLOAD

TRENDING

പയ്യന്നൂര്‍ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ മരണകാരണമറിയാതെ സുഹൃത്തുക്കളും പോലീസും



പയ്യന്നൂര്‍: കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതിന് ശേഷം യുവാവ് തൂങ്ങി മരിച്ചു. തായിനേരിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് നെന്മാറ, പോത്തുണ്ടി തിരുത്തം പാടത്തെ മുരുകന്റെ മകന്‍ എം.വിനീഷിനെ (21) യാണ് ക്വാര്‍ട്ടേര്‍സ് വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന വിനീഷും കൂട്ടുകാരും ഒരു വര്‍ഷത്തോളമായി തായിനേരിയില്‍ താമസിച്ചു വരികയാണ്. ഇന്നലെ രാത്രി കൂട്ടുകാരുമൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് പുലര്‍ച്ചെ കൂട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിനീഷിനെ കാണാനില്ലായിരുന്നു.ഇതേ തുടര്‍ന്ന് നോക്കിപ്പോഴാണ് ക്വാര്‍ട്ടേഴ്‌സ് വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വിനീഷിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സമീപത്ത് എറിഞ്ഞുടച്ച നിലയിലായിരുന്നു. പയ്യന്നൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടം നടത്താനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി....

No comments