ശബരിമല തീര്‍ഥാടനം, വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്ന സന്ദേശങ്ങൾക്കെതിരെ പോലീസ് മുന്നറിയിപ്പ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ സമൂഹമാധ്യമങ്ങളിൽ കൂടി വോയ്സ് മെസ്സേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പേരിലാണ് മുന്നറിയിപ്പ്. ഇത് സിറ്റി പോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ നിന്ന് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ഫെയ്സ്ബുക്ക് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഇവരുടെ പാസ്പോർട്ട് റദ്ദാക്കി തിരികെ നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.



No comments