ചക്കരക്കൽ മാലപൊട്ടിക്കൽ കേസ് ;യഥാർത്ഥ പ്രതി പിടിയിൽ
കണ്ണൂർ: ചക്കരക്കല്ലിലെ വിവാദമായ മാല പൊട്ടിക്കൽ കേസിൽ നിരപരാധിയായ താജുദ്ധീനെ 54 ദിവസം ജയിലിലടച്ച ശേഷം യഥാർത്ഥ പ്രതിയെ പോലീസ് പിടികൂടി.
കോഴിക്കോട് ജില്ലയിലെ അഴിയൂർ സ്വദേശിയായ ശരത്ത് വത്സരാജ് എന്നയാളെയാണ് കണ്ണൂർ ഡിവൈഎസ്പി യും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ജയിലിലുള്ള ഇയാളെ ഈ കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അടുത്ത ദിവസം പ്രതിയെ വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നൽകും. താജുദ്ധീൻ നിരപരാധിയാണെന്ന് പറഞ്ഞു കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തന്നെ ശരത്ത് വത്സരാജിന്റെ കുറ്റകൃത്യത്തിലെ പങ്ക് എടുത്ത് പറയുന്നുണ്ട്. cctv ദൃശ്യങ്ങളുമായി കൂടുതൽ സാമ്യവും കയ്യിലെ വളയും നെറ്റിയിലെ കുഴിവുമെല്ലാം പ്രതിയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെന്ന് കൊണ്ടോട്ടി എംഎൽഎ ടീവി ഇബ്രാഹിമും അദ്ദേഹത്തിന്റെ പിഎ ശാഹുൽ മണ്ണാർക്കാടും ഡിജിപിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കേസിൽ താജുദീന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കൊണ്ടോട്ടി എംഎൽഎ ടീവി ഇബ്രാഹിമും അദ്ദേഹത്തിന്റെ പിഎ ശാഹുൽ മണ്ണാർക്കാടും ആയിരുന്നു മുൻനിരയിൽ ഉണ്ടായിരുന്നത്. കേസിൽ താജുദ്ധീനെ അറസ്റ്റ് ചെയ്ത മുൻ ചക്കരക്കൽ എസ് ഐ ബിജുവിനെ കണ്ണൂർ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയിരുന്നു.



No comments