ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഇരിട്ടി: എടക്കാനത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപടര്‍ന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് നേരെ. എടക്കാനം ചേളത്തൂരില്‍ വരിക്കാനിയില്‍ ഹൗസില്‍ വി.പ്രസാദിന്റെ വീട്ടിലാണ് പാചക വാതക സിലിണ്ടര്‍ ചോര്‍ന്നത.് ഇന്നലെ വൈകീട്ട് 6 മണിയോടെയായായിരുന്നു സംഭവം. വീട്ടില്‍ പ്രസാദിന്റെ ഭാര്യ ഗ്യാസ് അടുപ്പില്‍ നിന്ന് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സിലിണ്ടറില്‍ നിന്നും പാചകവാതകം ചോര്‍ന്നത് അടുപ്പില്‍ നിന്നും പാചകവാതകത്തിന് തീപിടിച്ചതോടെ യുവതിയും മക്കളും വീടിന് പുറത്തേക്ക് ഓടുകയായിരുന്നു.
ഇവരുടെ നിലവിളി കേട്ട് ഓടിക്കുടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനനുസരിച്ച് സംഭവസ്ഥലത്തെത്തിയ ഇരിട്ടി ഫയര്‍ഫോര്‍സ് ലീഡിംഗ് ഫയര്‍മാന്‍ ഇ.സുധീര്‍, ഫയര്‍മാന്‍മാരായ സഫീര്‍ പൊയിലന്‍, എ.ആദര്‍ശ്, ഡ്രൈവര്‍ കെ എസ് മോഹനന്‍, ഹോം ഗാര്‍ഡുമാരായ എം സി രാധാകൃഷ്ണന്‍, പി പി ബിനോയി എന്നിവരുടെ നേതൃത്വത്തില്‍ തീ അണച്ച് പാചക വാതക സിലിണ്ടര്‍ ചോര്‍ച്ച തടഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.



No comments