12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; കേസില്‍ മധ്യവയസ്കന് പിടിയില്‍
കൂത്തുപറമ്പ്: 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ മധ്യവയസ്കനെ അറ്സ്റ്റ് ചെയ്തു. കണ്ണവം ഇടയാറിലെ ദാറുല്‍ വര്‍ക്കത്ത് അലി (45 ) നെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ വിട്ടു വരുന്ന സമയം ബസ്റ്റാന്റ് സമീപം പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തിന് പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
ഈ മാസം 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോസ്കോ നിയമ പ്രകാരമാണ് പ്രതിക്കതിരെ കേസ്. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.



Aa madyavaskann face illle ivattakalla pulic akkinattikkanam ennalla sukkedmaru
ReplyDelete