കണ്ണൂര്‍ വിമാനത്താവളം: ആദ്യ വിമാനം അബുദാബിയിലേക്ക്; ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് സൂചന
കൂത്തുപറമ്പ്: ആദ്യ വിമാനം ഡിസംബര്‍ ഒന്‍പതിന് 11 മണിക്ക് കണ്ണുരില്‍ നിന്നും അബുദാബിയിലേക്ക് പറന്നുയരും. എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിമാനമാണ് ടേക്ക് ഓഫ് ചെയ്യുക. ഉദ്ഘാടന ദിവസമാണ് കണ്ണുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി ആദ്യ വിമാനം അബുദാബിയിലേക്ക് പറന്നുയരുന്നത്. ഡിസംബര്‍ 9 ന് രാവിലെ 11 ന് കണ്ണുരില്‍ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന ക്രമീകരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിമാനമാണ് ആദ്യം പറന്നുയരുന്നത്. ഇതിനായി വിമാനം നേരത്തെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കും.
ഡിജിസിഎയുടെ അംഗീകാരം കിട്ടുന്നതോടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഡിജിസിഐയുടെ അംഗീകാരം അടുത്ത ദിവസം ലഭിക്കുമെന്നാണ് അറിയുന്നത്. അന്നു തന്നെ അബുദാബിയില്‍ നിന്നു കണ്ണുരിലേക്കും സര്‍വീസുണ്ടാവും യു എ ഇ സമയം ഉച്ചയ്ക്ക് 2 30 നു പുറപ്പെട്ട് രാത്രി 8 ന് കണ്ണുരിലെത്തുന്ന തരത്തിലാണ് ക്രമീകരിച്ചത്. ഇതിനും പുറമെ വരും ദിവസങ്ങളില്‍ ദുബായിലേക്കും, ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ടാവും അബുദാബിയിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത.് മസ്‌ക്കറ്റ്, ദോഹ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതുതായി വാങ്ങിയ ബോയിങ് വിമാനം കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുക.



No comments