APP DOWNLOAD

TRENDING

ചേ​ക​ന്നൂ​ര്‍ മൗ​ല​വി വ​ധ​ക്കേ​സ്: ഒന്നാം പ്രതിയെ വെ​റു​തെ വി​ട്ടു



കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഹംസയുടെ ഇരട്ട ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി റദ്ദാക്കി.
    1993 ജൂലൈ 29ന് മത പ്രഭാഷണത്തിന് ക്ഷണിക്കാനെന്ന വ്യാജേന എത്തിയ സംഘം ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് മൗലവിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. യാഥാസ്ഥിക മതമൗലിക വാദികളുടെ ഭീഷണി നേരത്തെ തന്നെയുണ്ടായിരുന്നതിനാല്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബവും സഹപ്രവര്‍ത്തകരും രംഗത്തെത്തി.
   ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സിബിഐ ഏറ്റെടുത്തിരുന്നു. കൊലപാതകം തെളിയിക്കാനായെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പത്ത് പേരെ പ്രതിചേര്‍ത്ത കേസില്‍ ശിക്ഷ ലഭിച്ചത് ഹംസയ്ക്ക് മാത്രമാണ്.

No comments