മരണത്തിലും വേർപിരിയാത്ത കൂട്ടുകാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി;ഏഴരകുണ്ട് വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ച യുവാക്കള്‍ക്ക് അടുത്തടുത്ത് തന്നെയാണ് അന്ത്യ വിശ്രമo
തളിപ്പറമ്പ് : കുടിയാന്‍മല ഏഴരകുണ്ട് വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹം സംസ്‌ക്കരിച്ചു. തളിപ്പറമ്ബ് മന്ന സ്വദേശികളായ സെയ്ദാറകത്ത് മുഹമ്മദ്(17), കായക്കൂല്‍ ഹൗസില്‍ അബ്ദുല്ല കാട്ടി(17) എന്നിവരാണ് മരിച്ചത്. ഇരുവരും തളിപ്പറമ്ബ് സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളണ്.
അവധിദിനം ആഘോഷിക്കാന്‍ കൂട്ടുകാരോടൊപ്പം എത്തിയതായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വെളളച്ചാട്ടത്തിലെ ചതിക്കുഴികളെകുറിച്ച് അറിയാതെ വെളളത്തിലിറങ്ങിയതായിരുന്നു മരണപ്പെട്ടവര്‍. ഇവരിലൊരാള്‍ മുങ്ങിത്താഴുമ്ബോള്‍ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടയില്‍ ഇരുവരും അപകടത്തില്‍പെടുകയായിരുന്നു.ബന്ധുക്കളും അയല്‍വാസികളും സഹപാഠികളുമാണ് മരണമടഞ്ഞ മുഹമ്മദും അബ്ദുല്ലയും. പൊതുവെ സൗമ്യരായ ഇരുവരും പഠനത്തില്‍ മിടുക്കരായിരുന്നുവെന്ന സഹപാഠികള്‍ പറഞ്ഞു അധ്യാപകരും സഹപാഠികളും അന്തിമോപചാരമര്‍പ്പിക്കാനെത്തിയ രംഗം വേദനാജനകമായിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 12 മണിയോടെ വീടുകളില്‍ എത്തിച്ച മൃതദേഹം 12.30 ഓടെ മന്ന ഹദ്ദാദ് ജുമാമമസ്ജിദില്‍ പൊതു ദര്‍ശനത്തിന് വെച്ചു. നൂറുക്കണക്കിന് ആളുകളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. തുടര്‍ന്ന് മന്ന ഹദ്ദാദ് ജുമാമമസ്ജിദില്‍ മയ്യിത്ത് നിസ്‌ക്കാരത്തിനുശേഷം 2.30 ഓടെ തളിപ്പറമ്ബ് വലിയ ജുമാഅത്ത് പളളി ഖബര്‍സ്ഥാനില്‍ കബറടക്കി.
മരണത്തിലും വേര്‍പിരിയാത്ത കൂട്ടുകാര്‍ക്ക് അടുത്തടുത്ത് തന്നെയാണ് അന്ത്യ വിശ്രമവും ഒരുക്കിയിരുന്നത്. അബുദാബിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റൗഫ് കെ സമീറ ദമ്ബതികളുടെ മകനാണ് അബ്ദുല്ല. സഹോദരങ്ങള്‍: ഷാന(കുവൈത്ത്), റഷ(കേയീസാഹിബ് ട്രെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥിനി). മന്ന ഭാരത് ബേക്കറി ഉടമ അറഫ വില്ലയിലെ കെ പി യൂനുസ് ഹാജി ഫാത്തിമ ദമ്ബതികളുടെ മകനാണ് മുഹമ്മദ്. സഹോദരങ്ങള്‍: ഫഹീമ, അറഫ



No comments