വെള്ളൂര്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവം; എട്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെടും;യാത്രക്കാര്‍ ദുരിതത്തില്‍
പയ്യന്നൂര്: വെള്ളൂര്‍ ദേശീയ പാതയില്‍ വൈകുന്നേരം 7.30 വരെ ഗതാഗതം തടസപ്പെടും. മറിഞ്ഞ ടാങ്കറില്‍ നിന്ന് ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനാലാണ് രാവിലെ മുതലുള്ള ഗതാഗത തടസ്സം വൈകുന്നേരം വരെ നീളുന്നത്.
മൂന്നു ടാങ്കറുകളിലായാണ് ഗ്യാസ് മാറ്റി നിറയ്ക്കുന്നത്.ഇതിന് എട്ടു മണിക്കൂറോളം വേണ്ടി വരുന്നതിനാലാണ് ഗതാഗതം സ്തംഭിക്കുന്നത്. അര കിലോമിറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ മൈക്ക് പ്രചരണത്തിലൂടെ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



No comments