APP DOWNLOAD

TRENDING

പ്രതിഷേധം ശക്തം ;മല കയറാതെ യുവതികൾ തിരിച്ചിറങ്ങി



തിരുവനന്തപുരം: ശബരിമലയിലെ ഭക്തരുടെയും കീഴ്ശാന്തിമാരുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഐ ജി ശ്രീജിത്ത് രെഹ്ന ഫാത്തിമയെയും കവിത കോശിയെയും തിരികെ മലയിറക്കുന്നു. ഉന്നത കേന്ദ്രങ്ങളിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്നാണ് നടപടി. തിരിച്ചിറങ്ങുന്നതും പോലീസ് സംരക്ഷണയിൽ തന്നെയാണ്. ഇതിനിടെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ ഗവർണ്ണർ വിളിച്ചു വരുത്തി.

ശബരിമലയിൽ അവിശ്വാസിയായ യുവതി കയറിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഭക്തരുടെ പ്രതിഷേധം അതിരു കടന്നതോടെ മന്ത്രി ഇടപെട്ട് രെഹ്ന ഫാത്തിമയെയും മറ്റും പിന്തിരിപ്പിക്കുകയായിരുന്നു. പോലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞ സാഹചര്യത്തിൽ ആണ് ഡിജിപിയെ ക്രമസമാധാന നിലയെ പറ്റി വിവരങ്ങൾ അറിയാൻ ഗവർണ്ണർ പി സദാശിവം വിളിച്ചു വരുത്തിയത്.

No comments