ശബരിമലയിൽ നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി; 15 പേര്‍ കസ്റ്റഡിയിൽ
ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ കസ്റ്റഡിയിലായെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. പമ്ബയിലും നിലക്കലിലും ഒരു സമര പരിപാടിയും അനുവദിക്കില്ല.
ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും എസ്പി പറഞ്ഞു. സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോഴും ശബരിമലയില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലകയറാനെത്തിയ മാധ്യമപ്രവര്‍ത്തകയെ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന് തടഞ്ഞു.
പോലീസ് കനത്ത സുരക്ഷയുമായി ഒപ്പമുണ്ടായിരുന്നു.എന്നാല്‍ മരക്കൂട്ടത്ത് വച്ച് 25 ഓളം വരുന്ന പ്രതിഷേധക്കാര്‍ യുവതിക്കെതിരേ മുദ്രാവാക്യവുമായി രംഗത്തെത്തി. മുന്നോട്ടുപോകും തോറും പ്രതിഷേധക്കാരുടെ എണ്ണം കൂടി വന്നു. എങ്കിലും പോലീസ് കനത്ത സുരക്ഷയുമായി യുവതിക്കൊപ്പം നിന്നു. ഇതിനിടെ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അവര്‍ മടങ്ങുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാരുമായി തനിക്ക് സംസാരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല.



No comments