APP DOWNLOAD

TRENDING

സർ സയ്യിദ് സ്കൂളിനടുത്തുള്ള എസ്ഡിപിഐ ഓഫീസിന് സമീപത്തു നിന്നും വടിവാളുകൾ കണ്ടെടുത്തു


തളിപ്പറമ്പ്: എസ്ഡിപിഐ ഓഫീസിന് സമീപത്തുനിന്നും വടിവാളുകള്‍ കണ്ടെടുത്തു. കരിമ്പം സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് പിറകില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ ഏരിയാ കമ്മറ്റി ഓഫീസിന് സമീപത്തുനിന്നാണ് നാല് വടിവാളുകള്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇന്ന്വൈകുന്നേരം നാലോടെയായിരുന്നു സംഭവം.



എസ്ഡിപിഐ ഓഫീസിന് സമീപം പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കുന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട് .ഇതിന് സമീപം സിമന്റ് പൈപ്പ് ഇറക്കിവെച്ചിരുന്നു. ഇവര്‍ ഇന്ന് അടുപ്പ് നിർക്കാൻ വേണ്ടിപൈപ്പ് എടുത്ത് മാറ്റുന്നതിനിടയിലാണ് നാലിഞ്ച് വ്യാസവും രണ്ടടി നീളവുമുള്ള, ഇരുവശവും അടച്ച പിവിസി പൈപ്പ് കണ്ടത്. സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പിവിസി പൈപ്പിനുള്ളില്‍ ഒളിച്ചുവെച്ച നിലയില്‍ നാല് വടിവാളുകള്‍ കണ്ടത്.



തുരുമ്പ് പിടിക്കാതിരിക്കാൻ ഗ്രീസ് പുരട്ടിയ നിലയിലാണ് ഇതില്‍ രണ്ടെണ്ണം ഇരുഭാഗവും മൂര്‍ച്ചയുള്ള പ്രത്യേകതരം വടിവാളാണെന്നും നല്ല മൂര്‍ച്ചയുള്ളതും കനം കുറഞ്ഞതുമാണെന്നും, ഇവയ്ക്ക് അധികം പഴക്കമില്ലെന്നും പോലീസ് പറഞ്ഞു. എഎസ്‌ഐ മാരായ വല്‍സന്‍, മൊയ്തീന്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു.

No comments