അവസാന കടമ്പയും കടന്ന് കണ്ണൂർ വിമാനത്താവളം ; ഏറോഡ്രോം ലൈസൻസ് അനുവദിച്ചു : ഡിസംബറിൽ തന്നെ പ്രവർത്തനം തുടങ്ങിയേക്കും
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പച്ചക്കൊടി.
അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്‌ടര്‍ ജനറല്‍ ഒഫ് ഏവിയേഷന്റെ അന്തിമ അനുമതി ലഭിച്ചു. യാത്രാവിമാനം ഇറക്കിയുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഡി.ജി.സി.എയുടെ ഏറോഡ്രാം അനുമതി ലഭിച്ചത്. ഇതോടെ കണ്ണൂര്‍ വിമാനത്താവളം പൂര്‍ണ പ്രവര്‍ത്തന സജ്ജമായി. എന്നാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് എന്നാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
സംവിധാനങ്ങളെല്ലാം കുറ്റമറ്റതാണെന്ന് പരിശോധനയിൽ വ്യക്തമാവുകയും പരീക്ഷണപറക്കലിൽ വിമാനകമ്പനികൾ തൃപ്തി അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലൈസൻസ് അനുവധിച്ചത്
വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തി വിമാനത്താവളം പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസാണ് വ്യോമയാനമന്ത്രലയത്തിൽ നിന്നും എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയിൽ നിന്നും നൽകിയത്ത്
ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന്റെ കാലിബറേഷൻ നടത്തിയതിനു പുറമെ അതുപയോഗിച്ചുള്ള പരീക്ഷണപറക്കലും നടന്നു
ഇനി അവശേഷിക്കുന്ന അവശേഷിക്കുന്ന കടമ്പ എയ്‌റോ നോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ ആണ്
കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങൾ, ലാൻഡിംഗ്, ടേക്ക് ഓഫ് സംബന്ധിച്ച സവിശേഷതകൾ തുടങ്ങിയ കാര്യങ്ങൾ അന്തരാഷ്ട്ര വ്യോമയാനനിയമപ്രകാരം പ്രസിദ്ധീപെടുത്തലാണിത്. ലോകത്തെങ്ങുമുള്ള വിമാനക്കമ്പനികളും പൈലറ്റുമാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്.
ഇത് പ്രസിദ്ധെപെടുത്തിയാൽ ഇനി പ്രാബല്യത്തിലാവുക ഡിസംബർ ആറിന് ശേഷമാണു.
ലൈസൻസ് ലഭിച്ചതോടെ വിമാനത്താവളം ഉദ്‌ഘാടനം ചെയ്യുന്നതിന് തടസ്സമില്ലെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്താൻ ഈ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരും,
ഡിസംബർ അവസാനത്തോടെ സർവീസ് ആരംഭിക്കാമെന്നുള്ള പ്രതീക്ഷയിലാണ് കിയാൽ അധികൃതർ



No comments