APP DOWNLOAD

TRENDING

കാസര്‍കോട്ട് വന്‍ നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റും മഴയും; മൊബൈല്‍ ടവറടക്കം നിലംപൊത്തി, കാറുകള്‍ തകര്‍ന്നു


കാസര്കോട്: കാസര്‍കോട്ട് വന്‍ നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്. ഇന്ന് വൈകിട്ട് 3.15 മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും മഴയ്ക്കൊപ്പമുണ്ടായിരുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നു പോയി തൊട്ടടുത്ത കെട്ടിടത്തിലും പതിച്ചു. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഐവ സില്‍ക്സിന്റെ കെട്ടിടത്തിനും കമ്പി വന്ന് വീണ് കേടുപാട് സംഭവിച്ചു. ഐവയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.
    ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നുവെങ്കിലും അവയ്ക്ക് മുകളില്‍ ഷീറ്റ് വീഴാതിരുന്നത് കൊണ്ട് നാശനഷ്ടം ഒഴിവായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കോട്ടക്കണ്ണിയില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിക്കാനുള്ള ശ്രമം തുടരുകയാണ്. അമെയ് കോളനിയിലെ ഏതാനും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

No comments