APP DOWNLOAD

TRENDING

ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ അറിയാത്തവരെ ചൂഷണം ചെയ്തു പണം തട്ടൽ; വ്യാജ ട്രാവൽസ് ഉടമ അറസ്റ്റിൽ



ചെമ്പേരി;ആരോണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് സ്ഥാപന മേധാവിയായ അനീഷിനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പേരിലായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ അറിയാത്ത നിരവധി പേരെയാണ് ഇയാള്‍ ചൂഷണം ചെയ്തത്. അമിത  വില വങ്ങിച്ചും ടിക്കറ്റില്‍ തട്ടിപ്പ് നടത്തിയുമെന്നാണ് പറയ്യപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലൗഡ് എടുക്കുന്ന ഒറു കോപ്പിക്ക് ഇയാള്‍ 30 രൂപയിലധികം വിലയാണ് ഇയാള്‍ ഈടാക്കിയത്. ടിക്കറ്റെടുക്കാന്‍ വരുന്ന പ്രവാസികളില്‍ നിന്നും ഇയാള്‍ വന്‍തുകയാണ് വാങ്ങിക്കാറ്. കുറഞ്ഞ വില മാത്രമുള്ള ടിക്കറ്റിന് ഇയാള്‍ അമിത  വിലയാണ് വാങ്ങിക്കാറുള്ളതെന്നാണ് നാട്ടുകാരും ഇയാളുമായി ഇടപാട് നടത്തിയവരും പറയ്യന്നത്.
വര്‍ഷങ്ങളായി ചെമ്പേരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം ടാക്‌സ് അടക്കം വെട്ടിച്ച് നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ഫ്‌ളിപ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ ഇടപാടുകളുള്ള സൈറ്റുകളുടെ ചെമ്പേരി ഡെലിവറി ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഹോം ഡെലിവററി സാധനങ്ങള്‍ വീട്ടിലെത്തിക്കാതെ ആളുകളെ ബുദ്ധിമുട്ടിക്കുകയാണ് പതിവ്. ഇതിനെ ചോദ്യം ചെയ്തവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത് പരാതി ഉണ്ടെങ്കില്‍ ഫ്‌ളിപ്ക്വാര്‍ട്ടുാമായി ബന്ധപ്പെടാനാമ് പറയാറുള്ളത്. ചെമ്പേരിയില്‍ അക്ഷയ പോലുള്ള ജനസേവന കേന്ദ്രങ്ങളില്ലാത്തതിനാലണ് ഇത് പോലെയുള്ളവരുടെ കെണിയില്‍ പലരും ഉള്‍പ്പെടുന്നത്.

No comments