ഇന്ന് 6 മുതൽ 11 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
തിത് ലി ചുഴലിക്കൊടുങ്കാറ്റ് മൂലമുണ്ടായ
വൈദ്യുതി പ്രതിസന്ധി ഇന്നും തുടരുന്നു.
ഒഡീഷ, ആന്ധ്രാ, എന്നീ സംസ്ഥാനങ്ങളിലെ തീര പ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ തിത് ലി ചുഴലിക്കൊടുങ്കാറ്റില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന നിരവധി അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകള്‍ തകരാറിലായിരുന്നു. തകരാറുകള്‍ പരിഹരിച്ച് ലൈനുകള്‍ പ്രസരണ യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
താല്‍ച്ചര്‍ - കോളാര്‍ 500 കെ.വി ഡി.സി ലൈനും അങ്കൂള്‍ - ശ്രീകാകുളം 765 കെ.വി ലൈനുമാണ് പ്രധാനമായും തകര്‍ന്നത്.
ഇക്കാരണങ്ങള്‍ മൂലം കേരളത്തിലേയ്ക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാകുന്ന വൈദ്യുതിയില്‍ ഏകദേശം 800 മെഗാവാട്ടിന്റെ കുറവ് കാണുന്നുണ്ട്.
ഇക്കാരണങ്ങളാല്‍ സംസ്ഥാനത്തെ വൈദ്യുതി വിതരണത്തില്‍ ഇന്ന് (12/10/2018) വൈകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അര മണിക്കൂര്‍ സമയത്തില്‍ കുറയാതെയുള്ള വൈദ്യുതി നിയന്ത്രണം അത്യാവശ്യമായി വരികയാണ്.
സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
12/10/2018



No comments