APP DOWNLOAD

TRENDING

ശേഖരം എന്നാൽ ഇതാണ്; പത്ര കട്ടിങ്ങുകളും നാണയങ്ങളും ആൽബങ്ങളാക്കി സി പി ഉമ്മർ കോയ





തലശ്ശേരി: മേക്കുന്നിനടുത്ത് മത്തിപ്പറമ്പിലെ ഉംറാസിലെ സി.പി.ഉമ്മര്‍കോയ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിഷയ ബന്ധിതമായി വിന്യസിച്ച് ആല്‍ബങ്ങള്‍ ഉണ്ടാക്കുക ഒരു ശീലമാക്കിയിരിക്കുകയാണിദ്ദേഹം .സാധ്യതയുള്ള ഏതു പ്രധാന വാര്‍ത്തയും ശീര്‍ഷകമാക്കി തുടര്‍ വാര്‍ത്തകള്‍ ശേഖരിച്ച് ആല്‍ബത്തിന്റെ നിര്‍മാണം തുടങ്ങും.ഇതിനകം 30 ആല്‍ബങ്ങള്‍ ന്യൂസ് ബുക്ക് എന്ന പേരില്‍ പൂര്‍ത്തിയാക്കി 3000-ല്‍ പരം പേജുകളും 8000 ല്‍ പരം ചിത്രങ്ങളും ഉള്ളടക്കത്തിന്റെ വൈവിധ്യം കൊണ്ടു് ഇവയെല്ലാം വേറിട്ടു നില്ക്കുന്നു .ഇരട്ടകള്‍ ,കല്യാണ തമാശകള്‍ ,ടൈറ്റാനിക് വിസ്മയങ്ങള്‍ ,കൗതുക വാര്‍ത്തകള്‍ ,നിയമസഭാ സംഭവങ്ങള്‍ ,വന്‍ തീപ്പിടുത്തങ്ങള്‍ ,പോലീസ് ലാത്തിചാര്‍ജ്ജ് ,കേരളത്തിലെ മിക്ക നേതാക്കളും പോലീസിന്റെ അടി വാങ്ങുന്ന ചിത്രങ്ങള്‍ , മഹാന്മാരുടെ മരണ വിവരങ്ങള്‍ അറിയിച്ചു കൊണ്ടുള്ള പത്രങ്ങള്‍ ,കേരളത്തില്‍ നിന്നും വിദേശത്തു നിന്നും ഇറങ്ങിയ 48 മലയാള പത്രങ്ങള്‍ ,ക്ലോണിങ്ങ് ,എച്ച് .ഐ .വി , കെ .കരുണാകരന്‍, അബ്ദുള്‍ കലാം ,ശിഹാബ് തങ്ങള്‍ ,  ഇന്ദിരാ ഗാന്ധി ,മദര്‍ തെരേസ ,ഡയാന രാജകുമാരി ,എം .വി .രാഘവന്‍ ,ബേനസീര്‍ ഭൂട്ടോ ,രാജീവ് ഗാന്ധി ,വി.ആര്‍ .കൃഷ്ണയ്യര്‍ , ജസ്റ്റിസ് ബാലകൃഷ്ണന്‍ ,കമലാ സുരയ്യ ,ചലച്ചിത്ര താരം മണി ,കല്പന ,മോണിഷ ,ജയന്‍ ,പ്രേം നസീര്‍ ,എന്നി വ്യക്തികളുടെ വാര്‍ത്തകളും ചിത്രങ്ങളും , 1900 മുതല്‍ 2018 വരെയുള്ള പ്രധാന വാര്‍ത്തകള്‍, ഇദ്ദേഹത്തിന്റെ പുതിയ ആല്‍ബം പ്രളയാതുരം ,1924 നു ശേഷം കേരളത്തിന്റെ നെഞ്ചിലേക്ക് ആഞ്ഞടിച്ച മഹാദുരന്തം 800 ല്‍  പരം ചിത്രങ്ങളും അതില്‍ പ്രളയ ക്യാമ്പുകളില്‍ നടന്ന 13 വിവാഹങ്ങളും ഒരു വിദേശ വിവാഹവും ,വീടു നഷ്ടപ്പെട്ടവര്‍ ,സ്വന്തം കണ്‍മുന്നില്‍ പ്രിയപ്പെട്ടവരുടെ മരണം ,പ്രസവം ,ലൈംഗീക പീഡനം ,കവര്‍ച്ച ,രക്ഷാ പ്രവര്‍ത്തനങ്ങള്‍ ,സഹായ ഹസ്തങ്ങള്‍ , തട്ടിപ്പുകള്‍ ,എല്ലാം വിഷയ ബന്ധിതമായി കോര്‍ത്തിണക്കി വരും തലമുറയ്ക്കു കാണുവാനും ,അറിയുവാനും ഈ പുസ്തകം ഉപകാരപ്പെടട്ടെ.അതുപോലെ 148 രാജ്യങ്ങളിലെ നാണയങ്ങളും,കറന്‍സിയും വിവരണ സഹിതം ഇദ്ദേഹം ചില്ലു ഫ്രെം ചെയ്ത് സൂക്ഷിച്ചു വരുന്നു,  പല നാണയങ്ങള്‍ക്കു് ലക്ഷകണക്കിനു വില പറയുന്നുണ്ടെങ്കിലും കൊടുക്കുവാന്‍ ഇഷ്ട പ്പെടുന്നില്ല .'ശേഖരം '' എന്ന വാക്കിന്റെ പ്രാധാന്യം അര്‍ത്ഥമാക്കി കൊണ്ടു് ഒരു നാണയവും കറന്‍സിയും പൈസ കൊടുത്തു വാങ്ങിയിട്ടില്ല ,ലോകത്തിന്റെ പല ഭാഗത്തും ഒരു സൗഹൃദ വലയം തന്നെ അദ്ദേഹത്തിന്റെ ശേഖരത്തിനു പിന്‍ബലമായി കാണുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി 1616 ,1806 ,1818 ' എന്നി വര്‍ഷങ്ങളില്‍ പുറത്തിറക്കിയ ഹനുമാന്‍ ,സരസ്വതി ,ഗണപതി എന്നിവരുടെ മുദ്രയോടു കൂടിയ ചെമ്പ് നാണയങ്ങള്‍ ,ഖത്തര്‍ - ദുബൈ സംയുക്തമായി ഇറക്കിയ 50 ദിര്‍ഹം നാണയം ,1901 ല്‍ ബ്രിട്ടീസ് നാണയത്തേ അവഗണിച്ച് രാജാ രവി വര്‍മ്മ പുറത്തിറക്കിയ 8 കാശ് യെന്നു മലയാളത്തിലും ഇംഗ്ലീഷിലും ആലേഖനം ചെയ്ത ചെമ്പു നാണയം ,ഉംറാസില്‍ വരുന്ന കാഴ്ചകാര്‍ക്കു കൗതുക കാഴ്ച സമ്മാനിക്കുന്നു. പഴയ നാണയ ശേഖരത്തില്‍ ശ്രദ്ധ കൊടുക്കുന്ന മലയാള സിനിമയിലെ ഒരു പ്രമുഖ നടനും 1818 ലെ റൈസ് പുള്ളര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയം അന്വേഷിച്ച് ആളെ വീട്ടിലെയ്ക്ക് അയച്ചിരുന്നു.

No comments