APP DOWNLOAD

TRENDING

മാലപൊട്ടിച്ച കേസില്‍ നിയമ നടപടിയുമായി ഏതറ്റംവരെയും പോകും: കെ.എം ഷാജി എം.എല്‍.എ



കണ്ണൂര്‍: മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ യുവാവിനെ കള്ളക്കേസില്‍ കുടുക്കി 54 ദിവസം ജയിലലടച്ച ചക്കരക്കല്‍ എസ്.ഐയ്‌ക്കെതിരേ ഏതറ്റവരെയും മുസ്‌ലിം ലീഗ് നേതൃത്വം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ.എം.ഷാജി എം.എല്‍.എ.
‍ ചക്കരക്കല്ലിലെ താജുദ്ദീന് നീതി ലഭ്യമാക്കണമെന്നും എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികൃഷ്ടനായ എസ്.ഐയുടെ വൃത്തിക്കെട്ട ഈഗോയുടെ ഇരയാണ് താജുദ്ദീന്‍. നിരപരാധിയാണെന്ന് അറിഞ്ഞിട്ടും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വീണ്ടും വീണ്ടും അപമാനിക്കാനുള്ള എസ്.ഐയുടെ വൃകൃതമനോഭവം പോലീസ് സേനയ്ക്കു തന്നെ അപമാനമാണ്. സി.സി ടി.വി ദൃശ്യത്തില്‍ സമാനമായ രൂപസാദൃശ്യം കണ്ടാണ് എസ്.ഐ താജുദ്ദീനെ പിടികൂടിയത്. അതില്‍ നമുക്ക് തെറ്റു പറയാന്‍ കഴിയില്ല. എന്നാല്‍ പിന്നീടുണ്ടായത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവവമാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് താജുദ്ദീന്‍ രക്ഷപ്പെട്ടതെന്നും ഇനി ഒരാള്‍ക്കും ഇത്തരത്തിലുള്ള ദുര്‍വിധി ഉണ്ടാവാനിട നല്‍കരുതെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. പി.കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി തുടങ്ങിയവര്‍ സംസാരിച്ചു.
ജൂലായ് 5ന് ഉച്ചക്ക് വെള്ളച്ചാലില്‍ വെച്ച്‌ വടക്കുമ്ബാട് സ്വദേശിനി രാഖിയുടെ മാല കഴുത്തില്‍ നിന്ന് പിടിച്ച്‌ പറിച്ചു കൊണ്ടുപോയെന്ന് പരാതിയിലായിരുന്നു താജുദ്ദീനെ പിടികൂടിയിരുന്നത്‌.സംഭവം ഏറെ വിവാദമായതോടെ കൊണ്ടോട്ടി എം.എല്‍.എ പി.വി ഇബ്രാഹിം സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വ്ഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഈ അന്വേഷണത്തിലാണ് താജുദ്ദീന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയത്

No comments