APP DOWNLOAD

TRENDING

കണ്ണൂർ ജില്ലാ സകൂൾ കായികമേളയ്ക്ക് തുടക്കമായി



കണ്ണൂർ:ജില്ലാ സകൂൾ കായികമേള ആരംഭിച്ചു. കണ്ണൂർ പോലീസ് മൈതാനിയിൽ രണ്ടു ദിവസങ്ങളിലായാണ് കായികമേള നടക്കുന്നത്.15 സബ് ജില്ലകളിൽ നിന്നും, കണ്ണൂർ സ്പോർട്സ് ഡിവിഷൻ, തലശ്ശേരി സായി എന്നിവിടങ്ങളിൽ നിന്നായി 2400 കായിക താരങ്ങൾ മേളയിൽ മാറ്റുരയ്ക്കും.ഹൈ ജമ്പ്, ഷോട്ട് പുട്ട്, 100 മീറ്റർ ഓട്ടം തുടങ്ങിയ മത്സരങ്ങൾ തുടങ്ങി.

26 മുതൽ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ പങ്കെടുക്കും.

No comments