APP DOWNLOAD

TRENDING

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ



കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിൽശിക്ഷയനുഭവിച്ച മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് ജലന്ധറിന് സമീപം ദസ്വയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇന്നലെ ഉച്ചയ്ക്കാണ് ഫാദറിനെ ചാപ്പലിലുള്ളവർ അവസാനമായി കണ്ടതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണശേഷം മുറിയിലേക്ക് പോയ ഫാദറിനെ പിന്നീട് ആരും കണ്ടിട്ടില്ല. രാവിലത്തെ കുർബ്ബാനയ്ക്കും കാണാതായതോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

No comments