APP DOWNLOAD

TRENDING

ആയുധം കണ്ടെടുത്ത സംഭവത്തിൽ ദുരൂഹത, സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ



തളിപ്പറമ്പ: സർ സയ്യിദ് ഹയർസെക്കൻഡറിസ്കൂളിന് പിൻവശത്തുള്ള പുകയടുപ്പ് സ്ഥാപനത്തിൻറെ വ്യാപാരാവശ്യത്തിന് ഇറക്കി വെച്ച പൈപുകൾക്കിടയിൽ നിന്നും പോലീസ് കണ്ടെടുത്ത ആയുധത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ തളിപ്പറംബ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിൻറെ പേരിൽ എസ്ഡിപിഐ ഓഫീസ് റൈഡ് ചെയ്തത് പ്രതിഷേധാർഹമാണെന്ന് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുംനിഷ്പക്ഷ അന്വേഷണം നടത്തി യതാർത്ഥ പ്രതികളെ പിടികൂടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലംപ്രസിഡന്റ് എസ് പി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി ഇർഷാദ്, എം മുഹമ്മദലി എന്നിവർ സംസാരിച്ചു.

No comments