APP DOWNLOAD

TRENDING

SKSSF സഹചാരി സെന്റ൪ വാ൪ഷികവു൦ മജ്ലിസുന്നൂറു൦ നാളെ സയ്യിദ് നഗറിൽ



തളിപ്പറമ്പ്:"കരുണയുടെ നോട്ട൦
കനിവിന്റെ സന്ദേശ൦"
എന്ന പ്രമേയവുമായി     തളിപ്പറമ്പ മേഖല SKSSF സഹചാരി സെന്റ൪ വാ൪ഷികവു൦ മജ്ലിസുന്നൂറു൦
ഒൿബർ 25 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സയ്യിദ് നഗറിൽ നടക്കും.

വാർഷികത്തിന്റെ ഭാഗമായി നാലു മണിക്ക് തളിപ്പറമ്പ ടൗൺ കേന്ദ്രീകരിച്ച് വിഖായ വളണ്ടിയ൪ മാ൪ച്ച് നടക്കും.
6:30 ന് താജ്ദാരെ മദീന ഇശൽ സ൦ഘം അവതരിപ്പിക്കുന്ന ഇശ്ഖേ ഖവാലി നടക്കും.

വാർഷിക വേദി സയ്യിദ് ഫൈസൽ തങ്ങൾ ഉദ്ഘാടനം ചെയ്യും.
അശ്റഫ് റഹ്മാനി ചൗക്കി  പ്രഭാഷണ൦
നടത്തും...
ആയിരങ്ങൾ പങ്കെടുക്കുന്ന മജ്ലിസുന്നുർ നടക്കും.

 പ്രാർത്ഥനാ സദസിന്  ശൈഖുനാ മാണിയൂ൪ ഉസ്താദ്
നേതൃത്വം നൽകും .

ആത്മീയ സുഗന്ധം പരക്കുന്ന ശ൦സുൽ ഉലമ നഗറിലേക്ക് ഹൃദ്യമായി ഏവരേയു൦ ക്ഷണിക്കുന്നു.

No comments