കൊയിലി ആശുപത്രി ഉടമയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രമോദ് കുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്: കണ്ണൂരിലെ ആതുര സേവന രംഗത്ത് തലയെടുപ്പുള്ള സ്ഥാപനമായ കൊയിലി ഹോസ്പിറ്റലിന്റെ പാര്‍ട്ണര്‍മാരിലൊരാളും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ. പ്രമോദ് കുമാറിനെ(54) മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് സൂര്യ അപ്പാര്‍ട്‌മെന്റിലെ വസതിയിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വരെ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍ താമസസ്ഥലത്ത് രാത്രിയില്‍ തനിച്ചായിരുന്നു. ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലി ആശുപത്രി സ്ഥാപകന്‍ കൊയിലി ഭാസ്‌കരന്റെയും ശാന്തയുടെയും മകനാണ്. മാതാപിതാക്കള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: വിദ്യാര്‍ത്ഥികളായ അക്ഷയ് അദ്വൈത്.



No comments