APP DOWNLOAD

TRENDING

കണ്ണൂർ വിമാത്താവള ഉദ്‌ഘാടനത്തിന് മോദി എത്തില്ല ; ഉദ്ഘാടനം പിണറായി നിർവഹിക്കും ; ടിക്കറ്റ് ബുക്കിങ് ഈയാഴ്ച തന്നെ തുടങ്ങിയേക്കും



കണ്ണൂർ; വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാഥിതി ആവും,

നേരെത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ ഒൻപതിന് വിമാനത്താവള ഉദ്‌ഘാടനം നടത്തുമെന്നാണ് അറിയിച്ചിരുന്നെതെങ്കിലും പ്രധാനമന്ത്രിയുടെ അഭാവത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

അതിനിടെ കണ്ണൂരിൽ നിന്നും ഡിസംബർ ആറു മുതൽ തന്നെ സർവീസ് തുടങ്ങാൻ ആലോചനയുണ്ട്. ഒൻപതിന് എയർഇന്ത്യ എക്സ്പ്രസ് വിമാനം ആദ്യ സർവീസ് അബുദാബിയിലേക്ക് നടത്താനായിരുന്നു തീരുമാനം.
ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങിയേക്കും.അത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ഉണ്ടാവും.


ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവൈസ്, സ്‌പൈസ് ജെറ്റ് എന്നിവ തുടക്കം മുതൽ തന്നെ സർവീസ് നടത്തും,

No comments