മദ്രസ പാഠങ്ങൾക്കായുള്ള അലിഫ് ആപ്പ് ലോഞ്ച് ചെയ്തു
തളിപ്പറമ്പ: മദ്രസ പഠന സൗകര്യം പരിമിതമായ വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത അലിഫ് ഇസ്ലാമിക് learning ആപ്പിന്റെ ലോഞ്ചിങ് സയ്യിദ് നിസാമുദ്ധീൻ ബാഫഖി തങ്ങൾ നിർവഹിച്ചു.
https://play.google.com/store/apps/details?id=labs.silicon.alif
വീഡിയോ ക്ലാസ്സുകൾ, ടെക്സ്റ്റ് ബുക്കുകൾ, ആനിമേഷൻ വീഡിയോകൾ, ലേർണിങ് ഗെയിമുകൾ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും പഠനം നടത്താൻ സഹായിക്കുന്നതാണ് ആൻഡ്രോയിടിലും ഐ ഒ എസ് ലും ലഭ്യമായ ഈ മൊബൈൽ ആപ്ലിക്കേഷൻ. നിലവിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകുന്ന ആപ്പ് വൈകാതെ ഉറുദു ഭാഷയിലും ലഭ്യമാകുമെന്ന് കമ്പനി കോഫൗണ്ടേർമാരായ മുബശ്ശിർ ഹസൻ, സുഹൈബ് അബ്ദുൽ റഊഫ്, സഫ്‌വാൻ സി പി എന്നിവർ അറിയിച്ചു. ലോകത്തു തന്നെ ഈ രൂപത്തിൽ ചിട്ടയോടെ ഇസ്ലാമിക വിദ്യാഭ്യാസം ക്രമീകരിച്ച മൊബൈൽ ആപ്പ് ഇതാദ്യമായാണ്.



No comments