വൈദികനും കന്യാസ്ത്രീകളും പ്രതി ചേര്‍ക്കപ്പെട്ട കൊട്ടിയൂര്‍ പീഡന കേസില്‍ പ്രൊസിക്യൂഷന് അനുകൂലമായി സാക്ഷിയുടെ മൊഴി; സംഭവ സമയത്ത് പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയായിട്ടില്ലെന്ന് പ്രധാനധ്യാപകന്‍; വിചാരണക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറ് മാറി
തലശ്ശേരി: വൈദികനും കന്യാസത്രീകളും പ്രതികളായ വിവാദമായ കൊട്ടിയൂര്‍ പീഡനകേസില്‍ വീണ്ടും പ്രൊസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് സംഭവ സമയം പ്രായപൂര്‍ത്തിയായില്ലെന്ന് രേഖാമൂലമുള്ള മൊഴിയാണ് കേസിലെ സാക്ഷിയായി വിസ്തരിച്ച സ്‌കൂള്‍ പ്രധാനാധ്യാപകന്‍ നല്‍കിയത്.പീഡനത്തിനിരയായ പെണ്‍കുട്ടി പഠിച്ച കൊട്ടിയൂര്‍ ഐ.ജെ.എം ഗവ.ഹയര്‍ സെക്കണ്ടി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജു ജോസഫിനെയാണ് വിചാരണ കോടതി മുമ്പാകെ ബുധനാഴ്ച വിസ്തരിച്ചത്.പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിക്ക് കടക വിരിദ്ധമായ മൊഴിയാണ് പ്രധാനാധ്യാപകന്‍ രേഖാമൂലം കോടതിക്ക് നല്‍കിയത്.
പെണ്‍കുട്ടിക്ക് പീഡനം നടക്കുമ്പോള്‍ 16 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നുള്ളുവെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിക്കുന്ന നിലയിലായിരുന്നു സാക്ഷിയുടെ നിര്‍ണ്ണായകമായ മൊഴി. കേസിലെ 26-ാം സാക്ഷി അന്നത്തെ പേരാവൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐയായിരുന്ന പി.കെ ദാസിനെയും ബുധനാഴ്ച വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ വീണ്ടെടുത്ത് പട്ടുവം സെന്റ് ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രേവശിപ്പിക്കുകയും കുഞ്ഞിന്റെ രക്ത സാമ്പിള്‍ ശേഖരിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും താനാണെന്ന് സാക്ഷി വിചാരണ കോടതി മുമ്പാകെ മൊഴി നല്‍കി.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടികള്‍ നടക്കുന്നത്.വിചാരണക്കിടെ പീഡനത്തിനരയായ പെണ്‍കുട്ടിയും പിതാവും അമ്മയും കൂറുമാറിയിരുന്നു. കേസിലെ മുഖ്യപ്രതി ഫാ.റോബിന് അനുകൂലമായി ഇവര്‍ മൊഴി നല്‍കുകയായിരുന്നു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെയാണ് വിവാദമായ കൊട്ടിയൂര്‍ പീഡന കേസിന്റെ വിചാരണ ആഗസ്ത് ഒന്ന് മുതല്‍ ആരംഭിച്ചത്.
ഫാ.റോബിന്‍ വടക്കുംഞ്ചേരി, കൊട്ടിയൂര്‍ നീണ്ടു നോക്കിയിലെ നെല്ലിയാനി തങ്കമ്മ, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റര്‍.ഒഫീലിയ,വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ.തോമസ് തേരകം,ശിശുക്ഷേമ സമിതിയംഗം സിസ്റ്റര്‍.ബെറ്റി ജോസ് എന്നിവരാണ് കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുന്ന പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി സെപഷല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്ത്. പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ബി.പി ശശീന്ദ്രന്‍, അഡീഷണല്‍ ഗവ.പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രന്‍ എന്നിവരാണ് ഹാജരാവുന്നത്.



No comments