ഡി.ജി.സി.എ പരിശോധന പൂർത്തിയായി: മട്ടന്നൂരിൽ നാളെ രാവിലെ വിമാനമിറങ്ങും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന് മുമ്പുള്ള അന്തിമ പരിശോധന പൂർത്തിയായി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) വിദഗ്‌ധ സംഘമാണ് രണ്ട് ദിവസമായി നടത്തിയ പരിശോധന പൂർത്തിയായത്. ഡെപ്യൂട്ടി ഡയറക്ടർ സന്താനം ,അസി.ഡയറക്ടർ അശ്വിൻ കുമാർ എന്നിവരടങ്ങുന്ന . ഡി.ജി. സി. എ, എയർപോർട്ട് അതോറിറ്റി എന്നിവയുടെ ഡൽഹിയിൽ നിന്നുള്ള സംഘമാണ് അവസാനവട്ട പരിശോധന നടത്തയത്.
പരിശോധനയുടെ റിപ്പോർട്ട് പരിഗണിച്ച് വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയം
പ്രവർത്തനാനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനിടയിൽ 200 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യയുടെ വിമാനം നാളെ രാവിലെ 9.30ന് മട്ടന്നൂരിൽ ഇറങ്ങും, തിരുവനന്തപുരത്ത് നിന്നാണ് വിമാനം എത്തുന്നത്. ഇതും കൂടിയായാൽ ലൈസൻസിനുള്ള നടപടിക്രമങ്ങൾ ഈ മാസം തന്നെ പൂർത്തീകരിക്കുമെന്ന് സിവിൽ എവിയേഷൻ അധികൃതർ കിയാലിന് ഉറപ്പു നൽകിയിരുന്നു. അനുമതി ലഭിക്കുന്നതോടെ ഒക്ടോബർ അവസാനം വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. നവംബർ മുതൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവ്വീസുകൾ തുടങ്ങിയേക്കും.
വിമാനത്താവളത്തിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ പരിശോധിച്ച് പ്രവർത്തന ക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ഇൻസ്ട്രുമെന്റ് ലാൻഡിങ്ങ് സിസ്റ്റ (ഐ.എൽ.എസ്.)ത്തിന്റെ കാലിബ്രേഷനും വിജയകരമായി നടത്തി. കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് വലിയ വിമാനങ്ങളുപയോഗിച്ച് പരീക്ഷണപ്പറക്കലും നടത്തും.



No comments